ബാങ്ക് വിളിക്കുന്നതിന്റെ ശബ്ദം കുറക്കണമെന്ന് ആഫ്രിക്കന്‍ കോടതിയുടെ ഉത്തരവ്
ഇസിപിംഗോ ബീച്ചിലെ തഅാലീമുദ്ദീന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശത്ത് താമസിക്കുന്ന ചന്ദ്ര എല്ലൂറി എന്ന ഇന്ത്യന്‍ വംശജയാണ് പള്ളിക്കെതിരേ പരാതി നല്‍കിയത്.

ജോഹന്നാസ്ബര്‍ഗ്: പള്ളിയില്‍ നിന്നും ബാങ്ക് വിളിക്കുന്നതിന്റെ ശബ്ദം കാരണം സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് ബാങ്ക് വിളിയുടെ ശബ്ദം കുറക്കാന്‍ കോടതി ഉത്തരവിട്ടു. ദക്ഷിണാഫ്രിക്കയിലെ ഡര്ബന് ക്വാസുലു-നടാല്‍ ഹൈക്കോടതി ഡ്ജി സിഡ്വെല്‍ മംഗാടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇസിപിംഗോ ബീച്ചിലെ തഅാലീമുദ്ദീന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശത്ത് താമസിക്കുന്ന ചന്ദ്ര എല്ലൂറി എന്ന ഇന്ത്യന്‍ വംശജയാണ് പള്ളിക്കെതിരേ പരാതി നല്‍കിയത്. ബാങ്ക് വിളി സൈ്വര്യക്കേട് സൃഷ്ടിക്കുന്നുവെന്നാണ് ഇവര്‍ പരാതിപ്പെട്ടത്.
ബാങ്ക് വിളിക്കുന്നത് കാരണം പരിസര പ്രദേശങ്ങളില്‍ മുസ്ലിം അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പള്ളി തന്നെ അടച്ചുപൂട്ടണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. അതേസമയം എല്ലാരിയുടെ വീട്ടില്‍ ബാങ്കുവിളി കേള്‍ക്കരുതെന്ന് ജഡ്ജി ഉത്തരവിട്ടു. പുറത്തേക്ക് അധികമായി കേള്‍ക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിക്കാനോ മറ്റുള്ളവരെ പ്രയാസപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് ഇസിപിംഗോ മുസ്ലിം അസോസിയേഷന് ചെയര്മാന് മുഹമ്മദ് പട്ടേല്‍ പറഞ്ഞു.
ചന്ദ്ര എല്ലൂറി 2003 മുതല്‍ തന്നെ ബാങ്ക് വിളിക്കെതിരെയുള്ള പരാതിയുമായി ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നതായി കമ്മീഷണര്‍ മുഹമ്മദ് അമീര്മിയ വ്യക്തമാക്കി. അതിനെ തുടര്‍ന്ന് എല്ലാ ദിവസുമുള്ള പ്രഭാത പ്രാര്‍ഥനക്ക് പുറത്തുള്ള സ്പീക്കറിലൂടെ ബാങ്ക് കൊടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കോടതിവിധി ഞെട്ടിക്കുന്നതാണെന്ന് മുഹമ്മദ് അമീര്മിയ പറഞ്ഞു. കോടതിവിധി സമത്വത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉള്‍പ്പെടെ നിരവധി ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMTബുള്‍ഡോസര്‍ നടപടി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളുടെ...
12 Aug 2022 5:54 AM GMT