Latest News

വിമാനത്തിന്റെ പിന്‍ചക്രത്തില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയിലെത്തി

വിമാനത്തിന്റെ പിന്‍ചക്രത്തില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയിലെത്തി
X

ന്യൂഡല്‍ഹി: വിമാനത്തിന്റെ പിന്‍ചക്രക്കൂടില്‍ രഹസ്യമായി കയറി യാത്രചെയ്ത അഫ്ഗാന്‍ ബാലന്‍ സുരക്ഷിതനായി ഡല്‍ഹിയിലെത്തിയതായി റിപോര്‍ട്ട്. കാബൂളില്‍നിന്നുള്ള അഫ്ഗാനിസ്താന്റെ കെഎഎം എയര്‍ വിമാനത്തിലാണ് കുട്ടി ഇന്ത്യയിലെത്തിയതെന്ന് ഒരു ഇംഗ്ലീഷ് പത്രമാണ് റിപോര്‍ട്ട് ചെയ്തത്. സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചു. അഫ്ഗാനിസ്താനിലെ കുന്ദുസ് സ്വദേശിയാണ് 13 കാരന്‍. ഇറാനിലേക്ക് പോകാന്‍ ആഗ്രഹിച്ചാണ് സാഹസിക യാത്ര ചെയ്തതെന്നാണ് റിപോര്‍ട്ട്.

കാബൂള്‍-ഡല്‍ഹി സെക്ടറില്‍ സര്‍വീസ് നടത്തുന്ന കാം എയര്‍ലൈന്‍സിന്റെ RQ4401 വിമാനം ഞായറാഴ്ച രാവിലെ 11:10-ഓടെ ഡല്‍ഹിയിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. 94 മിനിറ്റ് യാത്ര ചെയ്താണ് കുട്ടി ഇന്ത്യയിലെത്തിയത്. ഇത്തരത്തില്‍ യാത്രചെയ്ത് സുരക്ഷിതരായെത്തിയ സംഭവങ്ങള്‍ കുറവാണ്.

വിമാനത്താവളത്തില്‍ കയറിയ ബാലന്‍ ബോര്‍ഡിങ് സമയത്ത് വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിക്കുകയായിരുന്നു. ചരക്കുകള്‍ കയറ്റുന്ന നിയന്ത്രിതഭാഗത്ത് വിമാനത്താവള ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. ടെയ്ക്ക് ഓഫിനുശേഷം വീല്‍ ബേയുടെ വാതില്‍ തുറന്നിട്ടുണ്ടാകുമെന്നും ചക്രം പിന്‍വാങ്ങുകയും കതക് അടയുകയും ചെയ്തപ്പോള്‍ കുട്ടി ഇടയിലെ എന്‍ക്ലോസ്ഡ് ഭാഗത്ത് കടന്നിരിക്കാമെന്നുമാണ് നിഗമനം. യാത്രക്കാരുടെ ക്യാബിന് സമാനമായ താപനിലയാണ് ഇവിടെ. കുട്ടിയെ തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ചയച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it