Latest News

വസ്തുതര്‍ക്കത്തില്‍ ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന അഭിഭാഷകന് ജീവപര്യന്തം

വസ്തുതര്‍ക്കത്തില്‍ ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന അഭിഭാഷകന് ജീവപര്യന്തം
X

ആലപ്പുഴ: വസ്തുത്തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന യുവ അഭിഭാഷകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മണ്ണഞ്ചേരി ഒന്നാം വാര്‍ഡില്‍ വരാകാടിവെളി കോളനിയില്‍ കെ മഹേഷി(40)നെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. ബന്ധുവായ വരകാടിവെളി കോളനിയില്‍ സുദര്‍ശന(65)നെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2020 സെപ്റ്റംബര്‍ 29ന് രാവിലെയാണു സംഭവം.

സുദര്‍ശനന്റെ മകന്‍ സുമേഷ് കോളനിയിലെ എഎസ് കാനല്‍ പുറമ്പോക്കിലാണു താമസിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വീടു നശിച്ചപ്പോള്‍ സുമേഷും കുടുംബവും സുദര്‍ശനന്റെ വീട്ടില്‍ താമസം തുടങ്ങി. സംഭവദിവസം രാവിലെ സുമേഷിന്റെ കൈവശമുളള ഭൂമിയില്‍, മഹേഷ് ഷെഡ്ഡ് കെട്ടുന്നതായറിഞ്ഞു. തുടര്‍ന്ന് സുദര്‍ശനനും മകന്‍ സുമേഷും മകള്‍ സുസ്മിതയും മരുമകള്‍ സുവര്‍ണ്ണയും എത്തി. തര്‍ക്കത്തെ തുടര്‍ന്ന് മഹേഷ് ഇരുമ്പുവടി കൊണ്ടാക്രമിച്ചു. തലയ്ക്കു പരിക്കേറ്റ സുദര്‍ശനന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

സുമേഷ്, സുവര്‍ണ്ണ, സുസ്മിത എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സുമേഷിന്റെ ഇടതുകൈയുടെ അസ്ഥി ഒടിഞ്ഞുതൂങ്ങി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുമേഷിന്റെ 14 വയസ്സുളള മകള്‍ ഓടി രക്ഷപ്പെട്ടു. കേസിന്റെ വിചാരണാവേളയിലാണ് മഹേഷ് നിയമബിരുദം നേടിയത്. കോഴിക്കോട്ട് നിയമപഠനം നടത്തുമ്പോള്‍ മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയായിട്ടുണ്ട്.

Next Story

RELATED STORIES

Share it