Latest News

കെഎസ്എഫ്ഡിസി വെറുതെ പണം മുടക്കരുത്; ദലിത്-സ്ത്രീ സംവിധായകര്‍ക്ക് സഹായം നല്‍കിയതിനെതിരേ അടൂര്‍ ഗോപാലകൃഷ്ണന്‍

കെഎസ്എഫ്ഡിസി വെറുതെ പണം മുടക്കരുത്; ദലിത്-സ്ത്രീ സംവിധായകര്‍ക്ക് സഹായം നല്‍കിയതിനെതിരേ അടൂര്‍ ഗോപാലകൃഷ്ണന്‍
X

തിരുവനന്തപുരം: കേരള ചലചിത്ര വികസന കോര്‍പറേഷന്റെ ചെലവില്‍ സിനിമകള്‍ നിര്‍മിക്കുന്നതില്‍ വിവാദപരാമര്‍ശവുമായി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ കോണ്‍ക്ലേവിന്റെ സമാപനവേദിയിലാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കണമെന്ന് അടൂര്‍ പറഞ്ഞു. മൂന്നുമാസത്തെ പരിശീലനം ശേഷം വേണം പണം നല്‍കാന്‍. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കരുത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണ്. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാന്‍ പാടില്ല.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സമരം മോശം സമരമായിരുന്നു. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കി. ടെലിവിഷന്‍ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സര്‍ക്കാര്‍ പണം നല്‍കുന്നത് ആര്‍ക്കാണെന്ന് നോക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് മുന്നോട്ട് വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനായാണ് ഒന്നരക്കോടി വീതം രണ്ടുപേര്‍ക്ക് നല്‍കിയത്. സ്ത്രീകള്‍ക്ക് മുന്നോട്ട് വരാന്‍ വേണ്ടിയാണ് പണം നല്‍കിയതെന്നും നല്ല സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നാണ് സര്‍ക്കാരിന് താല്‍പര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it