Latest News

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍; ആശങ്കയറിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ഭൂരിഭാഗം മുസ്‌ലിം വിശ്വാസികള്‍ താമസിക്കുന്ന ദ്വീപില്‍ ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലാണ് ബീഫ് നിരോധനം കൊണ്ടുവന്നത്. മദ്യ നിരോധനം വിലക്കുക കൂടി ചെയ്തു

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍; ആശങ്കയറിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
X

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളില്‍ ആശങ്കയറിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളില്‍ ആശങ്കയും വിയോജിപ്പും അറിയിക്കുന്നതാണ് കത്ത് . മുന്‍ കേന്ദ്ര സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ പ്രസാര്‍ ഭാരതി സിഇഒ ജവഹര്‍ സര്‍കാര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍ എന്നിവരടങ്ങുന്ന 93 മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കത്തയച്ചത്.

ഭൂരിഭാഗം മുസ്‌ലിം വിശ്വാസികള്‍ താമസിക്കുന്ന ദ്വീപില്‍ ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലാണ് ബീഫ് നിരോധനം കൊണ്ടുവന്നത്. മദ്യ നിരോധനം വിലക്കുക കൂടി ചെയ്തു. ദ്വീപില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ പുതിയ പരിഷ്‌കാരങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്നും ദ്വീപുകാരുടെ സമ്മതപ്രകാരമുള്ള പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 'ദ്വീപ് നിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഡെവലപ്‌മെന്റ് മോഡലാണ് ലക്ഷദ്വീപിന് ആവശ്യം. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഗുണ്ടാ ആക്ട്, മൃഗ സംരക്ഷണ നിയമം തുടങ്ങിയവ ആശങ്കയുണര്‍ത്തുന്നതാണ് എന്നും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it