Latest News

'അദാലത്ത് എഐ'; നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് കോടതികളില്‍ സാക്ഷിമൊഴി എഐ എഴുതും

അദാലത്ത് എഐ; നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് കോടതികളില്‍ സാക്ഷിമൊഴി എഐ എഴുതും
X

കൊച്ചി: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ കോടതികളിലും സാക്ഷിമൊഴികള്‍ 'അദാലത്ത് എഐ' ടൂള്‍ വഴി രേഖപ്പെടുത്തും. ഇതുവരെ ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ടോ അല്ലെങ്കില്‍ കോടതി ജീവനക്കാരുടെ സഹായത്തോടെയോ ആയിരുന്നു മൊഴി രേഖപ്പെടുത്തിയിരുന്നത്.

സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം കുറയ്ക്കാനാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതിനകം പരീക്ഷണാടിസ്ഥാനത്തില്‍ ഈ ടൂള്‍ ഉപയോഗിച്ചിരുന്നു.

'അദാലത്ത് എഐ' ഉപയോഗിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടായാല്‍ ഹൈക്കോടതി ഐടി വിഭാഗത്തിന്റെ അനുമതിയോടെ മറ്റ് അംഗീകൃത ടൂളുകളും ഉപയോഗിക്കാം. മൊഴി രേഖപ്പെടുത്തി കോടതിയുടെ ഔദ്യോഗിക സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ കേസിലെ കക്ഷികള്‍ക്കും ഇത് ലഭ്യമാകും.

Next Story

RELATED STORIES

Share it