Latest News

200 കോടിയുടെ കള്ളപ്പണക്കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും പ്രതി

200 കോടിയുടെ കള്ളപ്പണക്കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും പ്രതി
X

മുംബൈ: സുകേഷ് ചന്ദ്രശേഖറിനെതിരായ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തു. ഇ ഡി കണക്കനുസരിച്ച് ജാക്വിലിന് 5.71 കോടി രൂപയുടെ സമ്മാനങ്ങളാണ് ഇടപാടുകാരനില്‍ നിന്ന് ലഭിച്ചത്.

52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും 10 കോടി രൂപ സമ്മാനമായും ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നല്‍കിയിരുന്നു. കൂടാതെ സുകേഷ് ചന്ദ്രശേഖര്‍ ജാക്വിലിന്റെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം ഡോളറും, 2,67,40 ഓസ്‌ട്രേലിയന്‍ ഡോളറും സമ്മാനമായി നല്‍കിയിരുന്നു.

ചാനലില്‍ നിന്ന് ഡിസൈനര്‍ ബാഗുകളും വസ്ത്രങ്ങളും ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം നല്‍കിയ മൊഴിയില്‍ 36 കാരിയായ താരം പറഞ്ഞിരുന്നു. ചന്ദ്രശേഖറില്‍ നിന്ന് വിവിധ വര്‍ണങ്ങൡലുള്ള കല്ലുകള്‍ പതിച്ച വളയും ലഭിച്ചു.

സുകേഷ് ചന്ദ്രശേഖര്‍ ഒരു മിനി കൂപ്പര്‍ കാറ് സമ്മാനമായി നല്‍കിയെങ്കിലും അവര്‍ അത് തിരികെ നല്‍കി. ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വെബ് സീരീസ് പ്രൊജക്റ്റ് എഴുതുന്നതിനായി സുകേഷ് ചന്ദ്രശേഖര്‍ ഒരു തിരക്കഥാകൃത്തിന് അഡ്വാന്‍സായി 15 ലക്ഷം രൂപ നല്‍കിയിരുന്നു.

കുറ്റകൃത്യത്തിന്റെ വരുമാനത്തില്‍ നിന്നാണ് സമ്മാനങ്ങള്‍ വാങ്ങിയതെന്ന് ജാക്വലിന്‍ ഫെര്‍ണാണ്ടസിന് അറിയാമായിരുന്നുവെന്ന് ഇ ഡി കണ്ടെത്തി.

ജാക്വിലിനെ നേരത്തെയും ഇ ഡി ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it