Latest News

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു
X

ന്യൂഡല്‍ഹി: നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷിയെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കുത്തിക്കൊന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊലയ്ക്കുപയോഗിച്ച കത്തിയും പോലിസ് കണ്ടെത്തി. ഇന്നലെ രാത്രി നിസാമുദ്ദീനിലാണ് സംഭവം. ഗേറ്റിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മാറ്റാന്‍ ആസിഫ് ഖുറേഷി അയല്‍ക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചാണ് കുത്തിയത്. ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബിസിനസുകാരനാണ് ആസിഫ്.

Next Story

RELATED STORIES

Share it