Latest News

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു
X

തിരുവനന്തപുരം: നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെ അപ്പച്ചന്‍ സിനിമയിലേക്ക് കടന്നുവരുന്നത്. വില്ലന്‍ വേഷങ്ങളാണ് അപ്പച്ചനെ അധികവും തേടിയെത്തിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അടൂര്‍ ചിത്രങ്ങളിലായിരുന്നു പിന്നീട് അപ്പച്ചന്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയത്. നക്ഷത്രങ്ങളേ കാവല്‍, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ആട്ടക്കലാശം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്തു.

Next Story

RELATED STORIES

Share it