Latest News

മുഖം നോക്കാതെ നടപടി: വി ഡി സതീശന്‍

മുഖം നോക്കാതെ നടപടി: വി ഡി സതീശന്‍
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പെണ്‍കുട്ടി ഉന്നയിച്ച ഗുരുതര ആരോപണത്തില്‍,അന്വേഷിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്ത് സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം പ്രതിനിധി സെക്ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹം പറഞ്ഞു.

മകളുടെ പോലെയുള്ള കുട്ടി ഒരു പരാതി വന്നു പറഞ്ഞാല്‍ ഒരു പിതാവ് എന്ത് ചെയ്യും എന്നത് മാത്രമേ ചെയ്യാനുള്ളൂ എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. രാഹുലിനെതിരെ തന്റെ മുന്നില്‍ ആരും ആരോപണം ഉന്നയിച്ചിട്ടില്ല തനിക്ക് പരാതിയും തന്നിട്ടില്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നിലും ഇന്നലെയാണ് പരാതി വരുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നില്ലെന്നും എന്റെ മകളെപോലോത്തെ കുട്ടിയാണ് അവര്‍ എന്നും പറഞ്ഞ സതീശന്‍, മെസേജ് അയച്ചത് മാത്രമല്ല, അല്ലാതെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി. അതിന് താന്‍ തന്നെ മുന്‍കൈയെടുക്കും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.




Next Story

RELATED STORIES

Share it