Latest News

വെളുക്കാനെന്ന് പറഞ്ഞ് ഭാര്യയുടെ ശരീരത്തില്‍ ആസിഡൊഴിച്ചു; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

വെളുക്കാനെന്ന് പറഞ്ഞ് ഭാര്യയുടെ ശരീരത്തില്‍ ആസിഡൊഴിച്ചു; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
X

രാജസ്ഥാന്‍: നിറം കുറവാണെന്നും തടി കൂടുതലാണെന്നും പറഞ്ഞ് ഉദയ്പൂരില്‍ ഭാര്യയെ ആസിഡൊഴിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാന്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് കിഷന്‍ എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

കിഷന്‍ ഭാര്യയെ നിരന്തരം നിറത്തിന്റെ പോരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. വെളുക്കാനുള്ള മരുന്ന് കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയുടെ മേല്‍ ആസിഡ് തേക്കുകയായിരുന്നു. എന്നാല്‍ രൂക്ഷഗന്ധമുണ്ടെന്ന് പറഞ്ഞതും ഇയാള്‍ പിന്നെയും ആസിഡ് പുരട്ടി. ശേഷം ചന്ദനതിരി കത്തിച്ചുവച്ചു. ആസിഡിലേക്ക് തീ പടര്‍ന്നപ്പോള്‍ ശേഷിച്ച ആസിഡും കൂടി ഇയാള്‍ ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ചു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ഉടന്‍തന്നെ മരിക്കുകയായിരുന്നു.

മരുന്നിന് ആസിഡിന്റെ രൂക്ഷ ഗന്ധമുണ്ടെന്ന് അവര്‍ പറഞ്ഞെങ്കിലും അതിനെ വകവയ്ക്കാതെ ദേഹത്ത് ആസിഡ് തേക്കുകയും ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ദേഹം മുഴുവന്‍ തീപിടിച്ചപ്പോള്‍ കിഷന്‍ ഭാര്യയുടെ ശരീരത്തിലേക്ക് ബാക്കി ആസിഡ് കൂടി ഒഴിക്കുകയും അവരെ കൊലപ്പെടുത്തുകയുമായിരുന്നു.

ഉദയ്പൂരിലെ വല്ലഭാനഗര്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജസ്ഥാന്‍ ജില്ലാ കോടതി ഇയാളെ വധശിക്ഷക്കു വിവിധി പ്രസ്താവിച്ച ജഡ്ജി, ഇത്തരം കേസുകള്‍ വ്യാപകമാകുന്നുവെന്നും സമൂഹത്തില്‍ കോടതിയോടുള്ള ഭയം നിലനിര്‍ത്താനാണ് പ്രതിക്ക് വധശിക്ഷ നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകള്‍ വ്യാപകമാകുന്നുവെന്നും സമൂഹത്തില്‍ കോടതിയോടുള്ള ഭയം നിലനിര്‍ത്താനാണ് പ്രതിക്ക് വധശിക്ഷ നല്‍കിയതെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it