Latest News

ട്രെയിനിലെ അതിക്രമം: പെണ്‍കുട്ടിയെ താന്‍ ചവിട്ടിയിട്ടില്ലെന്ന് കുറ്റാരോപിതന്‍

ട്രെയിനിലെ അതിക്രമം: പെണ്‍കുട്ടിയെ താന്‍ ചവിട്ടിയിട്ടില്ലെന്ന് കുറ്റാരോപിതന്‍
X

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ കുറ്റംസമ്മതിക്കാതെ പ്രതി സുരേഷ് കുമാര്‍. പെണ്‍കുട്ടിയെ ആക്രമിച്ചത് ഒരു ബംഗാളിയാണെന്നാണ് പ്രതി പോലിസിനോട് പറയുന്നത്. ഞായറാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സുരേഷ്‌കുമാര്‍ ഓടുന്ന ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ടെന്നാണ് ആരോപണം. ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ പേയാട് സ്വദേശിനി ശ്രീക്കുട്ടി (19) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഇന്നുരാവിലെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. ഇതിനുശേഷം കൂടുതല്‍ ശസ്ത്രക്രിയകള്‍ ഉടന്‍ വേണമോ എന്നകാര്യം തീരുമാനിക്കും. ശ്രീക്കുട്ടിയുടെ അമ്മയും സഹോദരനും ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരോടും ചര്‍ച്ചചെയ്തശേഷമാകും തുടര്‍ചികിത്സകള്‍ തീരുമാനിക്കുക.

തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു ആക്രമം. അക്രമം കണ്ട യാത്രക്കാര്‍ ഉടന്‍തന്നെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ റെയില്‍വേ പോലിസ് കൊല്ലത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടിയില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ആംബുലന്‍സില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈക്കും ഗുരുതരപരിക്കും ആന്തരിക രക്തസ്രാവവുമുണ്ടായ ശ്രീക്കുട്ടിക്ക് അടിയന്തരശസ്ത്രക്രിയ നടത്തി.

Next Story

RELATED STORIES

Share it