Latest News

ഓരോ ബാച്ച് കൊവാക്‌സിനും ഇരുന്നൂറോളം ഗുണനിലവാര പരിശോധനയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഭാരത് ബയോടെക്ക്

ഓരോ ബാച്ച് കൊവാക്‌സിനും ഇരുന്നൂറോളം ഗുണനിലവാര പരിശോധനയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഭാരത് ബയോടെക്ക്
X

ഹൈദരാബാദ്: ഓരോ ബാച്ച് കൊവാക്‌സിനും ഇരുന്നൂറോളം ഗുണനിലവാര പരിശോധനയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഭാരത് ബയോടെക്ക്. ഗുണനിലവാരത്തകര്‍ച്ചയെത്തുടര്‍ന്ന് വാക്‌സിന്‍ നിര്‍മാണം വൈകിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് കമ്പനിയുടെ പ്രതികരണം.

കൊവാക്‌സിന്‍ ഇരുന്നൂറോളം പരിശോധനകള്‍ക്ക് വിധേയമായാണ് പുറത്തുവരുന്നത്. തുടര്‍ന്ന് അത് കേന്ദ്ര ഡ്രഗ് ലാബിലേക്ക് പരിശോധനക്കയക്കും- കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

കൊവാക്‌സിന്റെ ബെംഗളൂരുവിലെ പ്ലാന്റില്‍ നിന്നാണ് വാക്‌സിന്‍ ഉല്‍പ്പാദനം ഗുണനിലവാരപരിശോധനയെത്തുടര്‍ന്ന് വൈകിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട വിവരം ദേശീയ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍ കെ അറോറയാണ് പുറത്തുവിട്ടത്.

ഏത് പ്ലാന്റില്‍ നിര്‍മിച്ച വാക്‌സിനും ഹൈദരാബാദിലെ ലാബില്‍ നിന്നാണ് പുറത്തുവിടുന്നതെന്നാണ് കമ്പനി പറയുന്നത്. ഗുണനിലവാരത്തില്‍ കമ്പനി വിട്ടുവീഴ്ച ചെയ്യാറില്ല. അവിടെ അത് പൂര്‍ണ പരിശോധനക്ക് വിധേയമാക്കാനുള്ള സംവിധാനമുണ്ടെന്നാണ് കമ്പനിയുടെ വാദം.

Next Story

RELATED STORIES

Share it