Latest News

ഭര്‍ത്താവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭാര്യ പിടിയില്‍

ഭര്‍ത്താവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭാര്യ പിടിയില്‍
X

റാന്നി: ഭര്‍ത്താവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭാര്യയെ പോലിസ് പിടികൂടി. റാന്നി പെരുനാട് സ്വദേശിനി ശാന്തയാണ് പമ്പ പോലിസിന്റെ പിടിയിലായത്. ഭര്‍ത്താവ് രത്‌നാകരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ശാന്ത ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കിയ രത്‌നാകരനെ ശാന്ത വിറക് കഷ്ണം കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. അല്‍പ്പകാലത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ശാന്ത ഒളിവില്‍ പോയി. പത്തനംതിട്ട കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വെച്ചൂച്ചിറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it