- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മിഷണര്‍

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഐ ആന്റ് പി ആര്‍ ഡി മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ എ ഹക്കീമിനെ നിയമിച്ചു. ഇതു സംബസിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ച് ഉത്തരവായി.
എഴുത്തുകാരനും പ്രഭാഷകനുമായ എ എ ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളില്‍ എം എ യും
ന്യൂഡല്‍ഹി ഐഐഎംസിയില്‍ നിന്ന് ജേണലിസം, ഐഐഎംല്‍ നിന്ന് മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനവും നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോ. സെക്രട്ടറിയായിരുന്നു.
മലയാള മനോരമയില്‍ ലേഖകനായും സിറാജ്, മംഗളം പത്രങ്ങളില്‍ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചു. വിവിധ കോളജുകളില്‍ അധ്യാപകനായി. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേര്‍ന്ന ശേഷം വിവിധ ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഡപ്യൂട്ടി ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് ഓഫിസര്‍, മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ചീഫ്, അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്നു തവണ സര്‍ക്കാര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്കി.
മോഹങ്ങള്‍ മരവിച്ചവര്‍, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം എന്നിവ ഗ്രന്ഥങ്ങള്‍. നിരവധി പുസതകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















