Latest News

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
X

ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉള്ളിയേരി മാമ്പൊയില്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്. കോക്കല്ലൂര്‍ പാറക്കുളത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നു വന്ന ലോറി, ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്കില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മൊടക്കല്ലൂര്‍ എംഎംസിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: കാസിം മാതാവ് ആരിഫ.

Next Story

RELATED STORIES

Share it