Latest News

ദേശീയപതാക ഉയര്‍ത്തി മിനിറ്റുകള്‍ക്കകം തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ വെട്ടിക്കൊന്നു

ദേശീയപതാക ഉയര്‍ത്തി മിനിറ്റുകള്‍ക്കകം തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ വെട്ടിക്കൊന്നു
X

ഖമ്മം: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ദേശീയപതാക ഉയര്‍ത്തി മിനിറ്റുകള്‍ക്കകം ടിആര്‍എസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയെ നാല് അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. ഖമ്മം റൂറല്‍ മണ്ഡലത്തിലെ തെലദാരുപള്ളി ഗ്രാമത്തിലാണ് ടിആര്‍എസ് നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഖമ്മം പോലിസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

തിങ്കളാഴ്ച രാവിലെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം ബൈക്കില്‍ മടങ്ങുകയായിരുന്നുവെന്ന് ഖമ്മം ജില്ലയിലെ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ (എസിപി) പറഞ്ഞു.

തേലദാരുപള്ളി ഗ്രാമത്തിന്റെ കവാടത്തിലേക്ക് ഓട്ടോറിക്ഷയിലാണ് പ്രതികള്‍ വന്നത്.

'തെല്‍ദാരുപള്ളിയുടെ കവാടത്തില്‍, ഓട്ടോയില്‍വന്ന നാല് പേര്‍ കൃഷ്ണയ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാല് പേരാണ് ഇതിനുപിന്നിലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ കണ്ടെത്താന്‍ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി'- എസിപി പറഞ്ഞു.

പോലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

Next Story

RELATED STORIES

Share it