Latest News

പരിശീലനത്തിനിടെ ദക്ഷിണ കൊറിയന്‍ യുദ്ധവിമാനത്തില്‍ നിന്നും ബോംബ് വര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്

പരിശീലനത്തിനിടെ ദക്ഷിണ കൊറിയന്‍ യുദ്ധവിമാനത്തില്‍ നിന്നും ബോംബ് വര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്
X

സിയോള്‍: പരിശീലനത്തിനിടെ ദക്ഷിണ കൊറിയന്‍ യുദ്ധവിമാനത്തില്‍ നിന്നും അബദ്ധത്തില്‍ ബോംബ് വര്‍ഷം. ഉത്തരകൊറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നഗരമായ പോച്ചിയോണിലാണ് സംഭവം.എട്ട് ബോംബുകളാണ് സാധാരണക്കാര്‍ വസിക്കുന്ന പ്രദേശത്ത് വീണത്. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെഎഫ്-16 യുദ്ധവിമാനത്തില്‍ നിന്നുമാണ് ബോംബ് പുറത്തു വീണത്. സൈന്യവുമായി വ്യോമസേനയുടെ സംയുക്ത ലൈവ്-ഫയറിംഗ് അഭ്യാസങ്ങളില്‍ യുദ്ധവിമാനം പങ്കെടുക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍

അപകടം ഉണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരവും മറ്റ് ആവശ്യമായ നടപടികളും സ്വീകരിക്കുമെന്നും വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് സിവിലിയന്മാര്‍ക്കും രണ്ട് സൈനികര്‍ക്കും പരിക്കേറ്റതായും ഏഴ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായുമാണ് പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it