മലപ്പുറം തൃപ്പനച്ചി സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
സേവന രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്‍ അസീസിന്റെ ആകസ്മിക വിയോഗത്തില്‍ ജിദ്ദ സെന്‍ട്രല്‍ ഐസിഎഫ് അനുശോചനം രേഖപ്പെടുത്തി

ജിദ്ദ: മലപ്പുറം തൃപ്പനച്ചി പാലക്കാട് കറുത്തേടത്ത് അബ്ദുല്‍ അസീസ് (45) ജിദ്ദയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രി കൂട്ടുകാര്‍ക്കൊപ്പം താമസ സ്ഥലത്ത് വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജിദ്ദയിലെ ഒരു കമ്പനി ജീവനക്കാരനായിരുന്ന അബുല്‍ അസീസ് ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. സജീവ ഐസിഎഫ് പ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് ജിദ്ദ മഹ്ജര്‍ സെക്ടര്‍ സെക്രട്ടറിയും ജിദ്ദ സെന്‍ട്രല്‍ ഐസിഎഫ് എക്‌സിക്യൂട്ടിവ് അംഗവുമാണ്. പരേതരായ കറുത്തോടത്ത് ചോയക്കാട് കുഞ്ഞറമു ഹാജിയുടെയും ഖദീജയുടെയും മകനാണ്.
ഷാഹിദയാണ് ഭാര്യ. മക്കള്‍:ഷറിന്‍ സുല്‍ത്താന,മുഹമ്മദ് സിനാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), ഫിദ ഫാത്വിമ (ഉമ്മുല്‍ ഖുറ മോങ്ങം) സഹോദരങ്ങള്‍: മുഹമ്മദ് എന്ന കുഞ്ഞാന്‍, ഹസന്‍ കുട്ടി,ഉമര്‍ ,ഫാത്വിമ, നഫീസ. വടക്കാങ്ങര മുഹമ്മദ് ഹുസൈന്‍ മരുമകനാണ്. അമ്പാസ് ചെങ്ങാനി,അബൂമിസ്ബാഹ്, സവാദ് അസ്‌ലമി, ഹാരിസ് സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ ഐസിഎഫ് സര്‍വ്വീസ് ടീം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ മറവ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നുണ്ട്. സേവന രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്‍ അസീസിന്റെ ആകസ്മിക വിയോഗത്തില്‍ ജിദ്ദ സെന്‍ട്രല്‍ ഐസിഎഫ് അനുശോചനം രേഖപ്പെടുത്തി. ഹസ്സന്‍ സഖാഫി,യഹ്‌യ ഖലീല്‍ നൂറാനി, സൈനുല്‍ ആബിദീന്‍ തങ്ങള്‍,അബു മിസ്ബാഹ്, അബ്ദുറഹീം വണ്ടൂര്‍, അബ്ബാസ് ചെങ്ങാനി, ഗഫൂര്‍ പുളിക്കല്‍, ഹനീഫ പെരിന്തല്‍മണ്ണ, മുജീബ് എആര്‍ നഗര്‍ പങ്കെടുത്തു.
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT