Latest News

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു

അബിഗെരെ എംഎന്‍ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയാണ്.

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു
X


ബെംഗളൂരു: ചിക്കബാനവാര തടാകത്തില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.തലയോലപ്പറമ്പ് കുമരക്കോട് കാലായില്‍ സുനിലിന്റെ മകന്‍ ആദിത്താണ്(20) മരിച്ചത്. ഉഗാദി ദിനമായ ബുധനാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഗണിഗരെഹള്ളി തടാകത്തിലെത്തിയതായിരുന്നു ആദിത്ത്. സുഹൃത്തായ ദര്‍ശനും മുങ്ങിയിരുന്നു. ദര്‍ശനെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് മൃതദേഹം തിരച്ചിലിനൊടുവില്‍ കിട്ടിയത്. അബിഗെരെ എംഎന്‍ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയാണ്. മാതാവ് രജിത. സഹോദന്‍ അഭിജിത്ത്. ആദിത്തിന്റെ കുടുംബം ബെംഗളൂരൂവിലെ അബിഗെരെ കെരെഗഡ്ഡതഹള്ളിയിലാണ് താമസം.




Next Story

RELATED STORIES

Share it