- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; നടന്നത് അതിക്രൂര പീഡനമെന്ന് അതിജീവിത

തിരുവല്ല: തിരുവല്ലയില്‍ ഗുണ്ടാ പിരിവ് നല്‍കാത്തതില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ വെളിപ്പെടുത്തലുമായി അതിജീവിത. താന്‍ നേരിട്ടത് അതിക്രൂര പീഡനമെന്ന് യുവത് പറഞ്ഞു. സുബിന്‍ അലക്‌സാണ്ടര്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും കട്ടിലില്‍ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത വെളിപ്പെടുത്തി. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അതിജീവിത വ്യക്തമാക്കി.
സഹപ്രവര്‍ത്തകയ്ക്കെതിരെയും അതിജീവിത ആരോപണങ്ങള്‍ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുണ്ടകള്‍ക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവര്‍ത്തക അന്ന് ഡ്യൂട്ടിക്കെത്തിയതില്‍ സംശയമുണ്ടെന്നും അതിജീവിത പറഞ്ഞു.
അതേസമയം, തിരുവല്ലയിലെ സ്പായിലെ കൂട്ടബലാല്‍സംഗത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ രംഗത്തെത്തിയിരുന്നു. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സ്പാകളില്‍ നിന്ന് പോലിസ് പണപ്പിരിവ് നടത്താറുണ്ട് എന്ന ആരോപണവും അന്വേഷിക്കും. പോലിസുകാരില്‍ ചിലര്‍ സ്പാകളില്‍ സന്ദര്‍ശകരാണെന്നും വിവരം. മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണെന്ന് സംഭവം നടന്ന സ്പായുടെ ഉടമ സഞ്ജയ് പറയുന്നു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട 'മരണസുബിന്‍' അടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
ഫെബ്രുവരി ഒന്നാം തിയതി ഉച്ചയോടെയാണ് തിരുവല്ല യുവതി ജോലി ചെയ്തിരുന്ന സ്പായിലാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ നിന്ന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട പ്രതികള്‍, അത് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. സുബിന്‍ അലക്സാണ്ടര്‍ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്.
കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. അറസ്റ്റിലായ മുന്നുപേരെ കൂടാതെ മറ്റു മൂന്ന് പ്രതികള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















