പൊന്നാനിയില്‍ അര്‍ദ്ധരാത്രി വീടിന് തീപിടിച്ചു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു, മൂന്നു പേരുടെ നില ഗുരുതരം
BY FAR4 Sep 2024 4:48 AM GMT
X
FAR4 Sep 2024 4:48 AM GMT
മലപ്പുറം: പൊന്നാനി മാറഞ്ചേരി പുറങ്ങില്‍ വീടിനുള്ളില്‍ തീപിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിനു സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന ഇവരുടെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
മണികണ്ഠന്‍, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT