Latest News

കാട്ടുപന്നി ശല്യത്തിനെതിരേ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയെ കാട്ടുപന്നി ആക്രമിച്ചു

കാട്ടുപന്നി ശല്യത്തിനെതിരേ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയെ കാട്ടുപന്നി ആക്രമിച്ചു
X

മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തി പച്ചക്കറി പറിക്കാനായി പറമ്പിലിറങ്ങിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്. സഫിയ ഈവര്‍ഷത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചയാളാണ്.

കാട്ടുപന്നി ശല്യം രൂക്ഷമായ മുക്കം നഗരസഭയില്‍ കട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം വരുന്ന കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് മുക്കം നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നത്.

Next Story

RELATED STORIES

Share it