Latest News

പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു

പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു
X

പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ മകന്‍ ഷംവീലാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം.

ഇന്നലെ ഉച്ചയോടെയാണ് ഷം വീല്‍ വടക്കെ ഉള്ളണത്തെ പാടത്തെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ഖബറടക്കം ഉള്ളണം ജുമാ മസ്ജിദില്‍.

Next Story

RELATED STORIES

Share it