Latest News

കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ് നിര്‍മിച്ച ഒരു കിലോമീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ കലിഗ്രഫി ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്‌ഫെയറിലേക്ക്

2019 ഒക്ടോബര്‍ 1ന് രാവിലെ 9 മുതല്‍ ഖുര്‍ആന്‍ കലിഗ്രഫി കോഴിക്കോട് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ പ്രദര്‍ശിപ്പിക്കും.

കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ് നിര്‍മിച്ച ഒരു കിലോമീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ കലിഗ്രഫി ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്‌ഫെയറിലേക്ക്
X

കോഴിക്കോട്:കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കലിഗ്രഫി ഷാര്‍ജ ഇന്റര്‍നാഷ്‌നല്‍ ബുക്ക് ഫെയറില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെയാണ് ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്‌ഫെയറില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഖുര്‍ആന്‍ കലിഗ്രഫി ഡോ. എം കെ മുനീര്‍ എംഎല്‍എ കോഴിക്കോട് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഈജിപ്തുകാരനായ മുഹമ്മദ് സാദിന്റെ നിലവിലുള്ള 700 മീറ്റര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ചു കൊണ്ടാണ് 1000 മീറ്റര്‍ ഖുര്‍ആന്‍ കാലിഗ്രഫി ദിലീഫ് തയ്യാറാക്കുന്നത്. ഇത് യുഎഇക്ക് ഇന്ത്യ നല്‍കുന്ന സമ്മാനമാണ്. ചിത്രകലക്ക് ഖുര്‍ആന്‍ നല്‍കിയ വലിയ സംഭാവനയാണ് കാലിഗ്രഫി. ഖുര്‍ആന്റെ കലയേയും സൗന്ദര്യത്തെയും മാനവരാശിക്ക് മുന്നിലെത്തിക്കുകയാണ് നീളം കൂടിയ ഖുര്‍ആന്‍ കാലിഗ്രാഫി കൊണ്ട് ലക്ഷ്യമിടുന്നത്.


2016ല്‍ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ ദിലീഫ് കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശിയാണ്. 2010ല്‍ ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട് കടപ്പുറത്ത് 'ഞങ്ങള്‍ ഗാന്ധിജിക്കൊപ്പം' എന്ന തലക്കെട്ടില്‍ 3333 ച.അടി വലിപ്പത്തില്‍ മഹാത്മജിയുടെ കൂറ്റന്‍ കാരിക്കേച്ചര്‍ വരച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.

2017ല്‍ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യമുള്ള ജനതക്ക് എന്ന സന്ദേശവുമായി 8 മീറ്റര്‍ നീളവും 5 മീറ്റര്‍ ഉയരവുമുള്ള റൈഡബ്ള്‍ സൈക്കിള്‍ നിര്‍മ്മിച്ച് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടി. എഴുത്തുകാരെ വെടിയുതിര്‍ത്ത് കൊല്ലുന്നതില്‍ പ്രതിഷേധിച്ച് ഏറ്റവും വലിയ പേന നിര്‍മിച്ച് പ്രതിരോധം തീര്‍ത്തു. 6 മീറ്റര്‍ നീളമുള്ള പേന നിര്‍മ്മിച്ച് 'ടൈം' വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. 2014ല്‍ മലേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഇക്കണോമിക് ഫോറം കലാകാരന്‍മാരുടെ മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ക്വലാലംപൂരില്‍ 'ഫ്രയിം ഫോര്‍ പീസ്' എക്‌സിബിഷന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ ഏക പ്രതിനിധിയാണ്. ദിലീഫ് ആര്‍ട്ട് ഗ്യാലറി എല്‍.എല്‍.പി കമ്പനിയുടെ ചെയര്‍മാനാണ്. ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കമ്മ്യൂണിന്റെ അഖിലേന്ത്യാ ട്രഷററാണ്.

Next Story

RELATED STORIES

Share it