Latest News

മൃതസജ്ജീവനി അവയവദാന പദ്ധതി വഴി അവയവങ്ങള്‍ ലഭിച്ചത് 913 പേര്‍ക്ക്

മൃതസജ്ജീവനി അവയവദാന പദ്ധതി വഴി അവയവങ്ങള്‍ ലഭിച്ചത് 913 പേര്‍ക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും അതിനുള്ള സംവിധാനമൊരുക്കുന്നതിനും പ്രവര്‍ത്തിക്കുന്ന കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് അഥവാ മൃതസജ്ജീവനി വഴി അവയവങ്ങള്‍ ലഭിച്ചത് 913 പേര്‍ക്ക്. 323 പേരിലൂടെയാണ് ഇത്രയേറെ പേര്‍ക്ക് അവയവങ്ങള്‍ ലഭിച്ചത്. കൊവിഡ് കാലത്ത് അവയവ ദാനപ്രക്രിയ സാവധാനത്തിലായെങ്കിലും 21 പേരിലൂടെ 70 പേര്‍ക്ക് അവയവങ്ങള്‍ ലഭിച്ചു. ഈ വര്‍ഷം മാത്രം 6 പേരിലൂടെ 16 പേര്‍ക്ക് പുതുജീവന്‍ ലഭിച്ചു.

അവയവദാന ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് വിവരങ്ങള്‍ പങ്കുവച്ചത്. മലയാളികള്‍ക്ക് മാത്രമല്ല, അഫ്ഗാന്‍ സ്വദേശിയായ സൈനികനും കസാഖിസ്ഥാന്‍കാരിയായ പെണ്‍കുട്ടിക്കും വരെ പദ്ധതി വഴി അവയവങ്ങള്‍ നല്‍കി.

അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കേരള ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റ് സൊസൈറ്റി (കെസോട്ടോ) രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. അതുവഴഇ ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മരണാനന്തര അവയവദാനവും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കും.

Next Story

RELATED STORIES

Share it