Latest News

മഹാരാഷ്ട്രയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ശ്രമിക് ട്രയിന്‍ വഴി പോയത് 11 ലക്ഷം തൊഴിലാളികള്‍

മഹാരാഷ്ട്രയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ശ്രമിക് ട്രയിന്‍ വഴി പോയത് 11 ലക്ഷം തൊഴിലാളികള്‍
X

മുംബൈ: 822 ശ്രമിക് ട്രയിനുകളിലായി മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് പോയ അന്തര്‍സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം 11,86,212 വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ.

ആകെ സംസ്ഥാനത്തുനിന്ന് പുറപ്പെട്ട ട്രയിനുകളുടെ തരം തിരിച്ച കണക്കുകള്‍ ഇങ്ങനെ: ഉത്തര്‍പ്രദേശ് 450, ബീഹാര്‍ 177, മധ്യപ്രദേശ് 34, ജാര്‍ഖണ്ഡ് 32, കര്‍ണാടക 6, ഒഡീഷ 17, രാജസ്ഥാന്‍ 20, പശ്ചിമ ബംഗാള്‍ 47, ഛത്തീസ്ഗഡ് 6 ട്രയിനുകള്‍. കുറച്ച് എണ്ണം മറ്റ് സംസ്ഥാനങ്ങലിലേക്കും ഉണ്ടായിരുന്നു.

അതില്‍ 136 ട്രയിനുകള്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ നിന്നും 154 മുംബൈ ലോകമാന്യതിലക് ടെര്‍മിനലില്‍ നിന്നും 45 പനവേലില്‍ നിന്നും 11 ഭീവണ്ടിയില്‍ നിന്നും 71 ബോറിവല്ലിയില്‍ നിന്നും 14 കല്യാണില്‍ നിന്നും 37 താനെയില്‍ നിന്നും 64 ബാന്ദ്രയില്‍ നിന്നും 78 പൂനെയില്‍ നിന്നും 25 കോലാപൂരില്‍ നിന്നും 14 സത്താറയില്‍ നിന്നും 12 ഔറംഗബാദില്‍ നിന്നും 14 നാഗ്പൂരില്‍ നിന്നും പുറപ്പെട്ടു. ഏതാനും ചിലത് മറ്റ് ചില സ്റ്റേഷനുകളില്‍ നിന്നും പുറപ്പെട്ടു.

Next Story

RELATED STORIES

Share it