Latest News

മേഘാലയയില്‍ മന്ത്രവാദം ആരോപിച്ച് 80കാരനെ ജീവനോടെ കുഴിച്ചുമൂടി

കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്ന മോറിസ് മന്ത്രവാദം അഭ്യസിച്ചതായും മരുമകള്‍ക്ക് നേരെ മന്ത്രം ചൊല്ലിയെന്നും ആരോപിച്ചാണ് അദ്ദേഹത്തെ ജീവനോടെ കുഴിച്ചുമൂടിയത്.

മേഘാലയയില്‍ മന്ത്രവാദം ആരോപിച്ച് 80കാരനെ ജീവനോടെ കുഴിച്ചുമൂടി
X

വെസ്റ്റ് ഗാരോ ഹില്‍: മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്ലില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് 80 കാരനെ ജീവനോടെ കുഴിച്ചുമൂടി. മോറിസ് മംഗര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടി അഞ്ചടി താഴ്ചയുള്ള ഒരു കുഴിയില്‍ നിന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു. കൈകാലുകള്‍ കെട്ടി, കാലുകള്‍ ചാക്കില്‍ പൊതിഞ്ഞ് മുഖം മൂടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്ന മോറിസ് മന്ത്രവാദം അഭ്യസിച്ചതായും മരുമകള്‍ക്ക് നേരെ മന്ത്രം ചൊല്ലിയെന്നും ആരോപിച്ചാണ് അദ്ദേഹത്തെ ജീവനോടെ കുഴിച്ചുമൂടിയത്.

Next Story

RELATED STORIES

Share it