Latest News

വൈദ്യുതിക്കമ്പി ഓട്ടോറിക്ഷക്ക് മുകളില്‍ പൊട്ടിവീണ് യാത്രക്കാരായ എട്ട് പേര്‍ മരിച്ചു

മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്

വൈദ്യുതിക്കമ്പി ഓട്ടോറിക്ഷക്ക് മുകളില്‍ പൊട്ടിവീണ് യാത്രക്കാരായ എട്ട് പേര്‍ മരിച്ചു
X
അമരാവതി:ആന്ധ്രപ്രദേശില്‍ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷക്ക് മുകളിലേക്ക് പൊട്ടിവീണ് യാത്രക്കാരായ എട്ട് പേര്‍ മരിച്ചു.ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

സത്യസായ് ജില്ലയിയിലെ താടിമാരി ബ്ലോക്കിലെ പള്ളിഗ്രാമത്തിലാണ് അപകടം നടന്നത്.കര്‍ഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുതി കമ്പികള്‍ പൊട്ടി വീണാണ് തീ പിടിച്ചത്.ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റില്‍ വണ്ടി ഇടിച്ച ഉടന്‍ ഡ്രൈവര്‍ ചാടി പുറത്തിറങ്ങുകയായിരുന്നു. യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്‌ഐ മാധ്യമങ്ങളോട് വെളിപ്പെടുത്തി.മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it