Latest News

75കാരന്‍ 35കാരിയെ വിവാഹം ചെയ്തു; തൊട്ടടുത്ത ദിവസം മരിച്ചു

75കാരന്‍ 35കാരിയെ വിവാഹം ചെയ്തു; തൊട്ടടുത്ത ദിവസം മരിച്ചു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 75കാരന്‍ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം മരിച്ചു. ജൗന്‍പുര്‍ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലെ കര്‍ഷകനായ സംഗ്രുറാമാണ് മരിച്ചത്. ഇയാളുടെ ആദ്യ ഭാര്യ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. മക്കളില്ലാത്ത ഇയാള്‍ തനിച്ചാണ് താമസിച്ചിരുന്നത്. വാര്‍ധക്യകാലത്തെ ഏകാന്തതയില്‍ നിന്ന് മോചനം ലഭിക്കാനാണ് 35കാരിയെ വിവാഹം കഴിച്ചത്. വീണ്ടും വിവാഹം കഴിക്കുന്നതില്‍ നിന്ന് കുടുംബം അദ്ദേഹത്തെ വിലക്കിയിരുന്നെങ്കിലും തീരുമാനവുമായി സംഗ്രുറാം മുന്നോട്ടുപോകുകയായിരുന്നു.

സെപ്റ്റംബര്‍ 29നായിരുന്നു ജലാല്‍പുര്‍ സ്വദേശിനിയായ 35 കാരി മന്‍ഭവതിയെ സംഗ്രുറാം വിവാഹം ചെയ്തത്. ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് പരമ്പരാഗത വിവാഹ ആചാരങ്ങള്‍ നടത്തുകയും ചെയ്തു.

വിവാഹ രാത്രിയില്‍ ഇരുവരും ഏറെ നേരം സംസാരിച്ചിരുന്നതായി മന്‍ഭവതി പറഞ്ഞു. പിറ്റേന്ന് രാവിലെയായപ്പോഴേക്കും സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയോധികന്റെ മരണം ഗ്രാമത്തില്‍ പലതരം അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുക്കളെത്തിയതിനുശേഷം സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it