Latest News

കേരളത്തിന്റെ പ്രത്യേക പ്രതിനിധി സമ്പത്തിന് 7.26 കോടി രൂപയെന്നത് വ്യാജവാര്‍ത്ത: വിശദീകരണവുമായി ധനവകുപ്പ്

കേരളത്തിന്റെ പ്രത്യേക പ്രതിനിധി സമ്പത്തിന് 7.26 കോടി രൂപയെന്നത് വ്യാജവാര്‍ത്ത: വിശദീകരണവുമായി ധനവകുപ്പ്
X

തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ന്യൂഡല്‍ഹിയില്‍ 20 മാസം പ്രവര്‍ത്തിച്ച മുന്‍ എം. പി സമ്പത്തിനും ഒപ്പമുള്ളവര്‍ക്കുമായി സംസ്ഥാനം 7.26 കോടി രൂപ ചെലവഴിച്ചെന്ന വാര്‍ത്ത യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്ന് ധനവകുപ്പ് ബഡ്ജറ്റ് വിഭാഗം അറിയിച്ചു. ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ക്കും സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിക്കും സഹായ സംഘത്തിലുള്ളവര്‍ക്കും ശമ്പളം യാത്രാചലവുകള്‍, ഓഫിസ് ചെലവുകള്‍, വാഹന അറ്റകുറ്റപ്പണി, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി വിനിയോഗിച്ച ആകെ തുകയാണിതെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.

സമ്പത്തിന് മാത്രം 7.26 കോടി രൂപ ചെലവായെന്ന വാര്‍ത്ത പല മാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു. അത് നിഷേധിച്ചാണ് ഇപ്പോള്‍ ധനവകുപ്പ് വിശദീകരണം നല്‍കിയത്.

Next Story

RELATED STORIES

Share it