അസമില്‍ പ്രളയബാധിതരുടെ എണ്ണം 7.19 ലക്ഷമായി; ആകെ മരണം 24

ഗുവാഹത്തി: ഇന്ന് മരിച്ച 6 പേരടക്കം അസമില്‍ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ദുരന്തനിരാവരണ സേനയുടെ കണക്കുപ്രകാരം 24 ആയി.
മരിച്ച ആറില്‍ നാല് പേര് നഗോണിലും ഒരോരുത്തര് ഹൊജയിലും കഛാറിലും ഉള്ളവരാണ്.
മരിച്ച 24 പേരില്‍ 19 പേര് പ്രളയത്തിലും അഞ്ച് പേര് ഉരുള്‍പൊട്ടലിലുമാണ് മരിച്ചത്.
34ല്‍ 22 ജില്ലകളും പ്രളയബാധിതമാണ്. പ്രളയബാധിതരുടെ ആകെ എണ്ണം 7.19 ലക്ഷമായി.
ദുരന്തനിവാരണസേനയുടെ റിപോര്‍ട്ട് പ്രകാരം ആകെ പ്രളയബാധിതര്‍ 7,19,425ഉം അതില്‍ 1,41,050 പേര് കുട്ടികളുമാണ്. 2,095 പേരെയാണ് ഇതുവരെ പ്രളയം ബാധിച്ചത്.
പ്രളയത്തില്‍ ഒറ്റപ്പെട്ട 26,489 പേരെ രക്ഷപ്പെടുത്തി. 624 ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
729 ദുരിതാശ്വാസ വസ്തുവിതരണകേന്ദ്രങ്ങളും സജ്ജമായി.
ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 1,32,717 പേര് കഴിയുന്നുണ്ട്.
സൈന്യം, അസം റൈഫിള്‍സ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, വ്യോമസേന എന്നീ സേനകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
RELATED STORIES
പോലിസിനെ വെല്ലുവിളിച്ച് പ്രതി ചേർക്കപ്പെട്ട ആരോഗ്യ മന്ത്രിയുടെ...
25 Jun 2022 8:16 AM GMTബാലുശ്ശേരിയില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിയത് ആസൂത്രിതമായ...
25 Jun 2022 8:07 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT