Latest News

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം തടവ്: ഹിമാചലില്‍ നിയമം പ്രാബല്യത്തില്‍ വന്നു

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം തടവ്: ഹിമാചലില്‍ നിയമം പ്രാബല്യത്തില്‍ വന്നു
X
ഷിംല: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 7 വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന ഹിമാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന് ഗവര്‍ണര്‍ ബന്ദാരു ദത്താത്രയ അനുമതി നല്‍കി. 2019 ഓഗസ്റ്റ് 30 ന് നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയ നിയമം 16 മാസത്തിനു ശേഷമാണ് പ്രബല്യത്തില്‍ വന്നത്. ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രേരണ അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം കുറ്റകരമാക്കുന്നതാണ് നിയമം.


നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചപ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. സിപിഎമ്മിന്റെ ഏക അംഗം രാകേഷ് സിങ്ക ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.2006 മുതല്‍ നിലവിലുണ്ടായിരുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ 10 ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്. പഴയ നിയംപ്രകാരം ഇതുവരെ ഒരു കേസും എടുത്തിട്ടില്ലെന്നും അതു കൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it