Latest News

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരന് 15 വര്‍ഷം കഠിന തടവ്

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരന് 15 വര്‍ഷം കഠിന തടവ്
X

കൊയിലാണ്ടി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പതിനഞ്ചു വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. നന്മണ്ട പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെയാണ്(63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ രവീന്ദ്രന്റെ വീട്ടില്‍ നിന്നും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് കൗണ്‍സലിങില്‍ കാര്യം പറയുകയും രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ബാലുശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്പെക്ടര്‍ എം കെ സുരേഷ്‌കുമാറാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

Next Story

RELATED STORIES

Share it