Latest News

5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12ഓടെ ലഭ്യമായേക്കും; തുടക്കത്തില്‍ 13 നഗരങ്ങളില്‍

5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12ഓടെ ലഭ്യമായേക്കും; തുടക്കത്തില്‍ 13 നഗരങ്ങളില്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12ഓടെ ലഭ്യമായിത്തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

5ജി സേവനങ്ങള്‍ തടസ്സമില്ലാതെ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ അതിനുള്ള തയ്യാറെടുപ്പിലാണെന്നും മന്ത്രി പറഞ്ഞു. ഉപഭോക്ടാക്കള്‍ക്ക് താങ്ങാവുന്ന നിരക്കിലും സൗകര്യത്തിലും നല്‍കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഘട്ടംഘട്ടമായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നീ 13 നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കുക.

3ജി, 4ജി പോലെ 5ജിക്കും ടെലകോംകമ്പനികള്‍ പ്രത്യേക താരിഫായിരിക്കും ഉണ്ടാവുക. കൂടുതല്‍ പേര്‍ സേവനം ഉപയോഗിക്കുന്നതോടെ നിരക്കിലും കുറവുവരും. താരിഫ് യുദ്ധത്തിനുള്ള സാധ്യത കുറവാണെങ്കിലും താമസിയാതെ നിരക്ക് കുറഞ്ഞേക്കും.

4 ശതമാനം താരിഫ് വര്‍ധനയോ പ്രതിദിനം 1.5ജിബി ടാറ്റയില്‍ 30 ശതമാനത്തിന്റെ വര്‍ധനയോ ആണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it