Latest News

റഫേല്‍ വിമാനങ്ങള്‍ അംബാലയിലെത്തി

റഫേല്‍ വിമാനങ്ങള്‍ അംബാലയിലെത്തി
X

അംബാല: ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഞ്ച് റഫേല്‍ യുദ്ധ വിമാനങ്ങളും ഇന്ത്യന്‍ മണ്ണിലിറങ്ങി. ഹരിയാനയിലെ അംബാനയിലാണ് വിമാനങ്ങള്‍ ഇറങ്ങിയത്. ഫ്രാന്‍സില്‍ നിന്ന് 7000ത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് വിമാനങ്ങള്‍ ലക്ഷ്യത്തിലെത്തിയത്.

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ വിമാനങ്ങള്‍ക്ക് പാരമ്പര്യ രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കി.

ഇന്ത്യന്‍ സേനയിലേക്ക് വിമാനങ്ങളെ ഔദ്യോഗികമായി പിന്നീട് ചേര്‍ക്കും.

ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തില്‍ ഇറങ്ങിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. അതിനിടയില്‍ കടലിനു ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കു മുകളില്‍ വച്ച് ഫ്രഞ്ച് എയര്‍ഫോഴ്‌സ് ടാങ്കര്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു.

17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രനിലെ കമാന്റിങ് ഓഫിസര്‍മാരായ ക്യാപ്റ്റന്‍ ഹര്‍കിരാത് സിങ്, വിങ് കമാന്റര്‍ എംകെ സിങ്, ആര്‍ കതാരിയ, സുദ്ധു, അരുണ്‍ എന്നിവരാണ് വിമാനം പറത്തിയത്. ഇവര്‍ ഇന്നു തന്നെ വ്യോമയാന മേധാവിയെ കാണും.

2016 സെപ്റ്റംബര്‍ 23നാണ് ഫ്രാന്‍സുമായി 59,000 കോടിയുടെ റഫേല്‍ ജറ്റ് കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്.

റഫേല്‍ ജറ്റ് രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ അംബാലയ്ക്കും അതിനുചുറ്റുമുളള നാല് ഗ്രാമങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളിലെ മുകളില്‍ കൂട്ടം കൂടുന്നതും ചിത്രം പകര്‍ത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it