Latest News

24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു; 75 മരണം

24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു; 75 മരണം
X

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 75 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. സംസ്ഥാനത്ത്‌ നലവില്‍ 51,344 പേരാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ച്‌ ചികില്‍സയിലുള്ളത്‌.

സംസ്ഥാനത്ത്‌ ഇതുവരെ 2,626 പേര്‍ കൊവിഡ്‌ 19ന്‌ ഇരയായിട്ടുണ്ട്‌. ആകെ രോഗികളുടെ എണ്ണം ഇതോടെ 1,80,643 ആയി.

രാജ്യത്ത്‌ ഇന്നലെ മാത്രം 37,148 പേര്‍ക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതോടെ രാജ്യത്തെ കൊവിഡ്‌ ബാധിതരുടെ എണ്ണം 11,55,191 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.



Next Story

RELATED STORIES

Share it