Latest News

യുപിയില്‍ ഈ വര്‍ഷം പോലിസ് ഏറ്റുമുട്ടലില്‍ കൊന്നത് 42 പേരെ

യുപിയില്‍ ഈ വര്‍ഷം പോലിസ് ഏറ്റുമുട്ടലില്‍ കൊന്നത് 42 പേരെ
X

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം പോലിസ് ഏറ്റുമുട്ടലില്‍ വെടിവച്ചു കൊന്നത് 42 പേരെ. 2018ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട(41)ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്. പത്തുപേരെയാണ് കഴിഞ്ഞ 36 ദിവസത്തിനുള്ളില്‍ പോലിസ് വെടിവച്ച് കൊന്നത്. 2025ല്‍ 42, 2018ല്‍ 41, 2019ല്‍ 34 , 2017ല്‍ 28 , 2020, 2021, 2023 എന്നീ വര്‍ഷങ്ങളില്‍ 26, 2024ല്‍ 22, 2022ല്‍ 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തില്‍ മരിച്ചവരുടെ കണക്ക്.

കന്നുകാലിയെ മോഷ്ടിച്ച കേസില്‍ പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്(എസ്ടിഎഫ്)അസംഗഢിലെ റൗണാപര്‍ പ്രദേശത്തു വെള്ളിയാഴ്ച കൊല ചെയ്തു. മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരേ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2017 മാര്‍ച്ച് മുതല്‍ ഉത്തര്‍പ്രദേശില്‍ 15,000ത്തിലധികം പോലിസ് ഏറ്റുമുട്ടലുകള്‍ നടന്നു, ഇതില്‍ 259 കുറ്റാരോപിതര്‍ കൊലചെയ്യപ്പെടുകയും 10,000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it