Latest News

യുപിയിൽ വാഹനാപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാറുകള്‍ കൂട്ടിയിടിച്ച്

യുപിയിൽ വാഹനാപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാറുകള്‍ കൂട്ടിയിടിച്ച്
X

ലഖ്‌നൌ: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യൂട്യൂബര്‍മാര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ലക്കി, സല്‍മാന്‍, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്. 'റൗണ്ട് 2 വേള്‍ഡ്' എന്ന യൂട്യൂബ് ചാനലില്‍ കോമഡി ഉള്ളടക്കം അവതരിപ്പിച്ചിരുന്നവരാണ് മരിച്ചത്.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യൂട്യൂബര്‍മാര്‍ സഞ്ചരിച്ച വാഹനം എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ, സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ യുവാക്കളെ സിഎച്ച്‌സി ഗജ്‌റൗള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ അംരോഹ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Next Story

RELATED STORIES

Share it