Latest News

വയനാട് ജില്ലയില്‍ 373 പേര്‍ക്ക് കൂടി കൊവിഡ്

372 പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97

വയനാട് ജില്ലയില്‍ 373 പേര്‍ക്ക് കൂടി കൊവിഡ്
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 373 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 372 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97 ആണ്. 363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56752 ആയി. 49456 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6716 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

372 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് പുതുതായി 1009 പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്. 1837 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 22434 പേര്‍. ഇന്ന് പുതുതായി 92 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 440035 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 437046 എണ്ണത്തിന്റെ ഫലം ലഭിച്ചു. 380294 പേര്‍ നെഗറ്റീവും 56752 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it