Latest News

ലോക്ക് ഡൗണ്‍: പഞ്ചാബില്‍ കുടുങ്ങിയ മുന്നൂറോളം അമേരിക്കന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നു

ലോക്ക് ഡൗണ്‍: പഞ്ചാബില്‍ കുടുങ്ങിയ മുന്നൂറോളം അമേരിക്കന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നു
X

ന്യൂഡല്‍ഹി: പഞ്ചാബിലെ വിവിധ പട്ടണങ്ങളില്‍ കുടുങ്ങിയ യുഎസ് പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ആദ്യം ഇവര്‍ ലുഥിയാനയില്‍ എത്തുകയും അവിടെനിന്ന് സംഘമായി ന്യൂഡല്‍ഹിയിലേക്ക് പോവുകയും ചെയ്യും. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യുഎസ് നയതന്ത്ര കാര്യാലയം ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തില്‍ എല്ലാവരും യുഎസ്സിലേക്ക് തിരിക്കും.

ലുഥിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ അവരെ അകമ്പടിസേവിക്കും.

ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം മുതല്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളിലൊന്നും തന്നെ പുനഃരാരംഭിക്കുകയില്ലെന്ന് കേന്ദ്ര വ്യേമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it