- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഗോലി മാരോ' മുദ്രാവാക്യം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബിജെപി പ്രവര്‍ത്തകരായ സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രകോപനപരമായ 'ഗോലി മാരോ' മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള മുദ്രാവാക്യമാണ് 'ഗോലി മാരോ'.
ഷാഹിദ് മിനാറില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍. കാവിവസ്ത്രം ധരിച്ച് ബിജെപി പതാക വീശിയാണ് ഇവര്‍ പൊതുസ്ഥലത്ത് മുദ്രാവാക്യം വിളിച്ചത്. പോലിസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ആക്രോശം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ സമാനമായ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജീവ് ചൗക്ക് സ്‌റ്റേഷനിലാണ് ഒരു കൂട്ടം ആളുകള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. 'ഗോബാക്ക് അമിത് ഷാ' മുദ്രാവാക്യവുമായി ഇടത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല മുദ്രാവാക്യം വിളിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ഉപാധ്യക്ഷന്‍ സുഭാഷ് സര്‍ക്കാര്‍ ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















