- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍കാലത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 25 മാലിന്യനിര്‍മാര്‍ജന തൊഴിലാളികളെന്ന് ഡല്‍ഹി സഫാരി കര്‍മചാരി കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്കഡൗണ്‍ കാലത്ത് ജോലി ചെയ്യേണ്ടിവന്നതിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചത് 254 മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളെന്ന് ഡല്‍ഹി കര്‍മചാരി കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ലോക്ക് ഡൗണ്‍ കാലത്ത് ജോലി ചെയ്ത് കൊവിഡിനിരയായി മരിച്ചവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സാമൂഹികപ്രവര്‍ത്തകന്‍ ഹര്‍നാം സിങ്ങിനുവേണ്ടി അഭിഭാഷകനായ മെഹ്മൂദ് പ്രാചലിത് ആണ് സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ പ്രശ്‌നത്തിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചത്.
മാലിന്യ നിര്‍മാജന തൊഴിലാളികള്‍ കൊവിഡ് മുന്നണിപ്പോരാളികളാണെന്നും ജോലിക്കിടയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജോലിക്കിടയില്‍ മരിച്ചവര്‍ക്ക് ഒരു കോടി മുതല്‍ 10 ലക്ഷം വരെ കൊടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നു.
ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനും ജസ്റ്റിസ് ജ്യോതി സങ് അംഗവുമായ ബെഞ്ച് സപ്തംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.
മാലിന്യ നിര്‍മാര്‍ജന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള വേതനത്തിന്റെ കാര്യത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മാലിന്യനിര്‍മാര്‍ജന തൊഴിലാളികള്‍ ആവശ്യമായ സുരക്ഷാസംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയാണ് ജോലിയെടുക്കേണ്ടിവരുന്നതെന്ന് ഹരജിയില്‍ പറയുന്നു.
ഓരോ തൊഴിലാളികള്‍ക്കും നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളുടെ വിവരം എഴുതി സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















