Latest News

25 ലക്ഷം സമ്മാനത്തുകയുള്ള ജെസിബി അവാര്‍ഡ് എസ് ഹരീഷിന്റെ ' മീശ' നോവലിന്

'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മീശ' നോവല്‍ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എസ് ഹരിഷിനെതിരേ ഹിന്ദുത്വര്‍ ആക്രമണ ഭീഷണിയും ഉയര്‍ത്തിയിരുന്നു.

25 ലക്ഷം സമ്മാനത്തുകയുള്ള ജെസിബി അവാര്‍ഡ് എസ് ഹരീഷിന്റെ  മീശ നോവലിന്
X

ന്യൂഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ അവാര്‍ഡായ ജെസിബി പുരസ്‌കാരം എസ് ഹരീഷിന്റെ ' മീശ' നോവലിന് ലഭിച്ചു. 25 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ജയശ്രീ കാളത്തിലാണ് 'മസ്റ്റാഷ്' എന്ന പേരില്‍ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പരിഭാഷകക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ജെസിബി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡ് ആണ് വിജയിയെ പ്രഖ്യാപിച്ചത്. അന്തിമ പട്ടികയിലെ അഞ്ച് പുസ്തകങ്ങളില്‍ ദീപ അനപ്പാരയുടെ പര്‍പ്പിള്‍ ലൈനില്‍ ജിന്‍ പട്രോള്‍, സമിത് ബസുവിന്റെ തിരഞ്ഞെടുത്ത ആത്മാക്കള്‍, ആനി സൈദിയുടെ കലാപത്തിന് ആമുഖം, ഇവ, നമ്മുടെ ശരീരങ്ങള്‍, ധാരി ഭാസ്‌കര്‍ എഴുതിയ ലൈറ്റ് എന്നിവയും ഉള്‍പ്പെട്ടിരുന്നു.

'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മീശ' നോവല്‍ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എസ് ഹരിഷിനെതിരേ ഹിന്ദുത്വര്‍ ആക്രമണ ഭീഷണിയും ഉയര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it