പ്രവാസികള്‍ക്ക് ധനസഹായം നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സിന് 25 കോടി

X
BRJ13 Jan 2021 3:37 PM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി വിദേശത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ധനസഹായം നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സിന് 25 കോടി നീക്കിവച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രവാസികള്‍ക്ക് 5,000 രൂപ നല്‍കുന്നതിനുവേണ്ടി പണം നീക്കിവയ്ക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഇതേ ഫണ്ടിലേക്ക് 58.5 കോടി നീക്കിവച്ചിരുന്നു.
2020ജനുവരി ഒന്നിനുശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രാവസികള്‍ക്കാണ് സഹായധനത്തിന് അര്‍ഹതയുള്ളത്.
അതേസമയം പ്രവാസികള്‍ക്കുള്ള ധനസഹായ വിതരണം കേന്ദ്രീകരിച്ച് ചെയ്യുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് കണക്കാക്കി വിതരണം താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്.
Next Story