Latest News

റിക്ഷ പാര്‍ക്കിങ്ങിനെ ചൊല്ലി മാള്‍ഡയില്‍ സംഘര്‍ഷം; 21 പേര്‍ അറസ്റ്റില്‍

റിക്ഷ പാര്‍ക്കിങ്ങിനെ ചൊല്ലി മാള്‍ഡയില്‍ സംഘര്‍ഷം; 21 പേര്‍ അറസ്റ്റില്‍
X

കൊല്‍ക്കത്ത: ഇ-റിക്ഷ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കം പശ്ചിമബംഗാളിലെ മാള്‍ഡയിലെ രാതുവയില്‍ സംഘര്‍ഷത്തിന് കാരണമായി. കല്ലേറിലും മറ്റും ഏതാനും കടകളും മറ്റും തകര്‍ന്നു.ശനിയാഴ്ച വൈകീട്ട് തുടങ്ങിയ സംഭവത്തില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി മാള്‍ഡ പോലിസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രദേശത്ത് എത്തിയ പോലിസ് ആവശ്യത്തിനുള്ള ശക്തി ഉപയോഗിച്ച് രണ്ടുകൂട്ടരെയും പിരിച്ചുവിട്ടെന്നും പ്രസ്താവന പറയുന്നു. സാഹചര്യം മോശമാവാതിരിക്കാന്‍ ആളുകള്‍ കിംവദന്തികളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it