Latest News

ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 1916 പേര്‍ക്ക് കൊവിഡ് 19, ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 1916 പേര്‍ക്ക് കൊവിഡ് 19, ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
X

അമരാവതി: ആന്ധ്രപ്രദേശില്‍ 1916 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രാലയം. ഇന്ന് മാത്രം 43 പേര്‍ രോഗം ബാധിച്ച് മരിച്ചു.

സംസ്ഥാന കൊവിഡ് 19 നോഡല്‍ ഓഫിസറുടെ കണക്കു പ്രകാരം 33,019 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 15,144 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. 17467 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 408 പേര്‍ക്ക് ജീവഹാനിയുണ്ടായി.

അതിനിടയില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. പുതിയ നിര്‍ദേശപ്രകാരം തെലങ്കാന, കര്‍ണാടക സംസ്ഥആനങ്ങളില്‍ നിന്നു വരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഇതുവരെ കര്‍ണാടക, തെലങ്കാന സര്‍ക്കാരുകളെ റിസ്‌ക് കുറഞ്ഞ സംസ്ഥാനങ്ങളായാണ് കരുതിയിരുന്നത്.

തെലങ്കാനയില്‍ നിന്നുവന്ന 661 പേര്‍ക്കും കര്‍ണാടകയില്‍ നിന്നു വന്ന 81 പേര്‍ക്കും അണ്‍ലോക്ക് 1 നു ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം പുതുക്കിയത്.

Next Story

RELATED STORIES

Share it