Latest News

തെലങ്കാനയില്‍ 1,811 പേര്‍ക്ക് കൊവിഡ്19, രോഗമുക്തി നിരക്ക് മെച്ചപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍

തെലങ്കാനയില്‍ 1,811 പേര്‍ക്ക് കൊവിഡ്19, രോഗമുക്തി നിരക്ക് മെച്ചപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍
X

ഹൈദരാബാദ്: തെലങ്കാനയില്‍ 1,811 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 60,717 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് നിലവില്‍ 15,640 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ഇന്നലെ മാത്രം 821 പേര്‍ രോഗം മാറി ആശുപത്രിവിട്ടു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 44,572.

ഇന്നലെ മാത്രം 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 505 ആയി.

സംസ്ഥാനത്തെ അതിജീവന നിരക്ക് ഏറെ മെച്ചപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ രോഗമുക്തി നിരക്ക് 73.4 ശതമാനമാണ്. മരണ നിരക്ക് 0.83ഉം രേഖപ്പെടുത്തി.

ഇതിനിടയില്‍ ഇന്ത്യയില്‍ ഇന്നു മാത്രം 52,123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 15,83,792 ആയി. സജീവ കേസുകളുടെ എണ്ണം 5,28,242 ഉം രോഗമുക്തരുടെ എണ്ണം 10,20,582 ഉമായി.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 775 പേരാണ് മരിച്ചത്. ആകെ മരണം 34,968.

Next Story

RELATED STORIES

Share it