Latest News

24 മണിക്കൂറിനുളളില്‍ രാജ്യത്ത് 1.73 ലക്ഷം കൊവിഡ് രോഗികള്‍; 45 ദിവസത്തിനുളളിലെ പ്രതിദിന രോഗബാധയില്‍ ഏറ്റവും കുറവ്

24 മണിക്കൂറിനുളളില്‍ രാജ്യത്ത് 1.73 ലക്ഷം കൊവിഡ് രോഗികള്‍; 45 ദിവസത്തിനുളളിലെ പ്രതിദിന രോഗബാധയില്‍ ഏറ്റവും കുറവ്
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറവ് രോഗബാധയാണ് ഇത്.

ഇതേ സമയത്തിനുള്ളില്‍ 3,617 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ 3,22,512 പേര്‍ മരിച്ചു.

രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനമാണ്. പത്ത് ശതമാനത്തിനു താഴെ പോസിറ്റിവിറ്റി നിരക്കുണ്ടാവുന്നത് ഇത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്.

2020 ഡിസംബറിനു ശേഷം രാജ്യത്ത് 2,77,29,247 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

22,28,724 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു. 24 മണിക്കൂറിനുള്ളില്‍ 1,14,428 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ ആഴ്ചയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്. നിലവിലത് 9.48 ശതമാനമാണ്.

രാജ്യത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. കഴിഞ്ഞ ദിവസം 2,84,601 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 2,51,78,011 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 90.80 ശതമാനം.

Next Story

RELATED STORIES

Share it