Latest News

രാജ്യത്ത് 1,700 ഒമിക്രോണ്‍ കേസുകള്‍; കൊവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധന

രാജ്യത്ത് 1,700 ഒമിക്രോണ്‍ കേസുകള്‍; കൊവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധന
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 33,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 123 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധ മൂലം മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,700 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്.

രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,45,582 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,864 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തര്‍ 3,42,95,407.

15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി. 8 ലക്ഷം കൗമാരക്കാരാണ് വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊവിന്‍ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുക. സ്‌കൂളുകളും ആശുപത്രികളുമായി ബന്ധപ്പെട്ടാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. 2007നു ശേഷം ജനിച്ചവര്‍ക്കാണ് വാക്‌സിന് അര്‍ഹതയുള്ളത്.

ബീഹാര്‍ മെഡിക്കല്‍ കോളജില്‍ 87 ഡോക്ടര്‍മാര്‍ക്ക് ഒറ്റയടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it